കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്തിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവാസി ക്ഷേമ പദ്ധതിയായ ഒരുമ ഈ വർഷത്തെ കാമ്പയിന് ബുധനാഴ്ച തുടക്കമാവും. രണ്ടു മാസം നീളുന്ന അംഗത്വ കാമ്പയിനാണ് തുടക്കം കുറിക്കുന്നത്.കാമ്പയിൻ കാലയളവിൽ മാത്രമാണ് അംഗത്വമെടുക്കാനും പുതുക്കാനും കഴിയുക. പുതുക്കാനും അംഗത്വമെടുക്കുന്നതിനും 2.5 ദീനാർ വീതമാണ് നൽകേണ്ടത്. www.orumakuwait.com വെബ്സൈറ്റ് വഴിയും അംഗത്വമെടുക്കാം. ഒരുവർഷത്തേക്കാണ് അംഗത്വം നൽകുക.ഈ കാലയളവിനിടയിൽ മരിക്കുന്ന അംഗങ്ങളുടെ നോമിനിക്ക് രണ്ടു ലക്ഷം രൂപ സഹായധനം നൽകും. തുടർച്ചയായി അഞ്ചു വർഷം അംഗമായി തുടരുന്നയാളാണെങ്കിൽ മൂന്നു ലക്ഷം രൂപയും പദ്ധതി ആരംഭിച്ച 2012 മുതൽ അംഗമാണെങ്കിൽ നാലു ലക്ഷം രൂപയുമാണ് ലഭിക്കുക. അംഗങ്ങളുടെ ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), ഹൃദയസംബന്ധമായ ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), അർബുദം, ഡയാലിസിസ് എന്നിവക്ക് പരമാവധി 25,000 രൂപ ചികിത്സസഹായം നൽകും. കൂടാതെ ശിഫ അൽ-ജസീറ മെഡിക്കൽ സെൻറർ, ബദർ അൽ-സമ മെഡിക്കൽ സെൻറർ, അമേരിക്കൻ ടൂറിസ്റ്റർ, ബി.ഇ.സി എക്സ്ചേഞ്ച്, തക്കാര റസ്റ്റാറൻറ്, യുവർ കാർഗോ, പ്രിൻസസ് ട്രാവൽസ് എന്നിവയിൽ ഒരുമ അംഗങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കും.
2021ൽ ഒന്നരക്കോടി രൂപയുടെ സഹായം നൽകിയതായി ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു. നടപ്പുവർഷം മരിച്ച 40 ഒരുമ അംഗങ്ങളുടെ ആശ്രിതർക്ക് ഒരു കോടി 10 ലക്ഷം രൂപ നൽകി. 2021ൽ 77 പേർക്ക് 31.5 ലക്ഷം രൂപയും പദ്ധതിയിൽനിന്ന് നൽകിയതായി കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി, ഒരുമ ചെയർമാൻ ഫിറോസ് ഹമീദ് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അംഗത്വമെടുക്കാനും അബ്ബാസിയ 60022820, ഫർവാനിയ 55608126, കുവൈത്ത് സിറ്റി 94473617, റിഗ്ഗായ് 60365614, സാൽമിയ 66876943, അബൂ ഹലീഫ 97220839, ഫഹാഹീൽ 66610075 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.