കുവൈത്ത് സിറ്റി: കെ.എൽ കുവൈത്ത് വാട്സ്ആപ് കൂട്ടായ്മ തസാക്കിർ ട്രാവൽസുമായി ചേർന്ന് ചാർേട്ടഡ് വിമാനത്തിൽ പ്രവാസികളെ നാട്ടിലയച്ചു. ഏഴാമത് സംഘത്തെയാണ് കെ.എൽ കുവൈത്ത് അയക്കുന്നത്. ആവശ്യമായി വന്നാൽ ഇനിയും വിമാനങ്ങൾ ചാർട്ടേഡ് ചെയ്യുമെന്നും, നാട്ടിൽ അവധിക്ക് പോയി തിരിച്ചുവരാൻ കഴിയാത്ത പ്രവാസികളെ കുവൈത്ത് സർക്കാറിെൻറ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് തിരിച്ചെത്തിക്കുന്നതിെൻറ സാധ്യത പഠിക്കുന്നതായും സംഘാടകർ പറഞ്ഞു. സിറാജ് കടയ്ക്കൽ, നാസർ തളിപ്പറമ്പ്, ഷാനവാസ് ബഷീർ ഇടമൺ, നിസാം കടയ്ക്കൽ, ജലീൽ എരുമേലി, സർജിമോൻ, മിഥുൻ വിശ്വനാഥ്, ഖലീൽ, ബിജു, തസാക്കീർ ട്രാവൽസ് ഉടമ സിദ്ധിഖ് കേട്ടുവലിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടകർ വിമാനത്താവളത്തിലെത്തി യാത്രക്കാർക്ക് സഹായങ്ങൾ ചെയ്തുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.