കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല അസോസിയേഷൻ, കുവൈത്ത് ഓണം - ശ്രാവണപൗർണമി - 2023 വിപുലമായി ആഘോഷിച്ചു. അബ്ബാസിയ ഓസ്ഫഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം അസോസിയേഷൻ പ്രസിഡന്റ് ലാലു ജേക്കബ് താമരശ്ശേരി വിളക്ക്കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അധ്യക്ഷൻ രാജൻ തോട്ടത്തിൽ, ഉപദേശക സമിതി അംഗം ശ്രീ ഗീതാകൃഷ്ണൻ, വനിതാ വിഭാഗം അധ്യക്ഷ റെജീന ലത്തീഫ്, പ്രോഗ്രാം കൺവീനർ പി.എം നായർ, ഫിറ കൺവീനർ ഷൈജിത്, ബഹ്റൈൻ എക്സ്ചേഞ്ച് പ്രതിനിധി റിനോഷ് എന്നിവർ സംസാരിച്ചു.
ചിത്രരചന മത്സരത്തോടുകൂടി ആരംഭിച്ച പരിപാടി, സിനിമാറ്റിക് ഡാൻസ് മത്സരം, തിരുവാതിര, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവക്കുശേഷം ഐഡിയ സ്റ്റാർ സിങ്ങർ വിജയി ജോബി ജോൺ, ദിവ്യാ നായർ എന്നിവർ നയിച്ച ഗാനമേളയും ആഘോഷപരിപാടികൾക്കു മാറ്റ് കൂട്ടി. അംഗങ്ങളുടെ കുട്ടികളിൽ നിന്നും 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഫലകം നൽകി ആദരിച്ചു. കുവൈത്ത് വിട്ടുപോകുന്ന അസോസിയേഷനിൽ ദീർഘകാലം അംഗങ്ങളായിരുന്ന റോയ് കൈതവന (മുൻ ഉപദേശക സമിതി അധ്യക്ഷൻ), റിജോ വസ്ത്യൻ (കമ്മിറ്റി മെമ്പർ) എന്നിവർക്ക് യാത്രയയപ്പ് നൽകി. അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ "ബ്ലോസം ബാറ്റിൽ " എന്ന ഇൻഡോർ ഗാർഡൻ മത്സരത്തിൽ വിജയികൾ ബിജി മുരളി, ലിജാ മനോജ്, തോമസ് അടൂർ, പ്രിയ ചാൾസ് എന്നിവർക്ക് പുരസ്കാരവും ഫലകവും നൽകി.
അനി ബിനു, ബോബി ലാജി, എബി അത്തിക്കയം, ബെന്നി ജോർജ് പത്തനംതിട്ട, നിതിൻ തോട്ടത്തിൽ, സിജോ, അജിത് കൃഷ്ണ, ഷിജോ തോമസ്, വറുഗീസ് ഉമ്മൻ, തോമസ് ജോൺ, ഷെയ്റ്റ്സ്, ബൈജു പാപ്പച്ചൻ, രാജേഷ്, സോണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജോയന്റ് സെക്രട്ടറി ചിഞ്ചു ഷായ്റ്റ്സ് പരിപാടികൾ ഏകോപിപ്പിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ശ്രീ ചാൾസ് ജോർജിന്റെ സമാപന പ്രസംഗത്തോടുകൂടി ശ്രാവണപൗർണമി 2023 പര്യവസാനിച്ചു. അസോസിയേഷൻ സെക്രട്ടറി ശ്രീ മാർട്ടിൻ മാത്യു സ്വാഗതവും ട്രഷറർ ലാജി ഐസക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.