കുവൈത്തിൽ വിദേശ സ്കൂളുകളുടെ പുതിയ ശാഖകൾ തുടങ്ങാൻ അനുമതി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വി​ദേ​ശ സ്കൂ​ളു​ക​ളു​ടെ പു​തി​യ ശാ​ഖ​ക​ൾ തു​ട​ങ്ങാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​മ​തി. ഇ​തോ​ടെ ഒ​രേ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ വി​ദേ​ശ​സ്കൂ​ളു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഹ​വ​ല്ലി, ഫ​ർ​വാ​നി​യ, അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പു​തി​യ ശാ​ഖ​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് വി​ദേ​ശ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ത് ക​ണ​ക്കി​ലെ​ടു​ത്തും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സൗ​ക​ര്യം പ​രി​ഗ​ണി​ച്ചു​മാ​ണ് പു​തി​യ ശാ​ഖ​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന.

പു​തു​താ​യി തു​റ​ക്കു​ന്ന ശാ​ഖ​ക​ളു​ടെ ലൊ​ക്കേ​ഷ​ൻ മ​റ്റു വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ വി​ദേ​ശ സ്കൂ​ളു​ക​ളി​ൽ നി​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​കും അ​ന്തി​മ അ​നു​മ​തി ന​ൽ​കു​ക. ഇ​ന്ത്യ, പാ​കി​സ്താ​ൻ, ഫി​ലി​പ്പീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​വാ​സി​ക​ൾ കു​വൈ​ത്തി​ൽ ഉ​ള്ള​തി​നാ​ൽ സ്കൂ​ളു​ക​ൾ​ക്ക് കൂ​ടു​ത​ൽ ശാ​ഖ​ക​ൾ വ​രു​ന്ന​ത് ഇ​വ​ർ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് ക​രു​തു​ന്നു.

താ​മ​സ​സ്ഥ​ല​ങ്ങ​ളു​ടെ അ​ടു​ത്ത് സ്കൂ​ളു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ മ​ല​യാ​ളി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​കും.

അ​തേ​സ​മ​യം, അ​റ​ബ് സ്കൂ​ളു​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ശാ​ഖ​ക​ൾ തു​ട​ങ്ങാ​നു​ള്ള ആ​വ​ശ്യം മ​ന്ത്രാ​ല​യം ത​ള്ളി. മ​തം, ഭാ​ഷ, അ​റ​ബ് സം​സ്കാ​രം എ​ന്നി​വ പ​ഠി​പ്പി​ക്കാ​ൻ അ​റ​ബ് സ്കൂ​ളു​ക​ൾ​ക്ക് കു​വൈ​ത്തി​ൽ നി​ല​വി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി മ​തി​യെ​ന്ന് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

കു​വൈ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ച​ട്ട​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ​ക്കി​ലെ​ടു​ത്ത് കു​വൈ​ത്തി​ൽ അ​റ​ബ് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ്വ​കാ​ര്യ ശാ​ഖ​ക​ൾ തു​റ​ക്കു​ന്ന​തും കൗ​ൺ​സി​ൽ ഓ​ഫ് പ്രൈ​വ​റ്റ് യൂ​നി​വേ​ഴ്സി​റ്റി വി​സ​മ്മ​തി​ച്ചു.

Tags:    
News Summary - Permission to open new branches of foreign schools in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.