ഐ.​പി.​എ​ഫ്.​കെ ലോ​ക ഫി​സി​യോ തെ​റ​പ്പി ദി​നാ​ച​ര​ണം ഡോ.​ധ്രു​മ​ൽ ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫി​സി​യോ തെ​റ​പ്പി ദി​നാ​ച​ര​ണം; ഐ.​പി.​എ​ഫ്.​കെ പാ​ന​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ലോ​ക ഫി​സി​യോ തെ​റ​പ്പി ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ഫി​സി​ക്ക​ൽ തെ​റ​പ്പി ഫോ​റം കു​വൈ​ത്ത് (​ഐ.​പി.​എ​ഫ്.​കെ) ‘ന​ടു​വേ​ദ​ന​യു​ടെ മാ​നേ​ജ്മെ​ന്റി​ൽ ഫി​സി​യോ തെ​റ​പ്പി​യു​ടെ പ്രാ​ധാ​ന്യം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ പാ​ന​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു.

സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ച​ർ​ച്ച​യി​ൽ ഐ.​പി.​എ​ഫ്.​കെ പ്ര​സി​ഡ​ന്റ് ഡോ. ​അ​നി​ൽ​കു​മാ​ർ സി​ങ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​ധ്രു​മ​ൽ ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​സി​യോ തെ​റ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​ദ്യ​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം രോ​ഗ പ​രി​ഹാ​ര​ത്തി​നും രോ​ഗീ സം​ര​ക്ഷ​ണ​ത്തി​നും അ​നി​വാ​ര്യ​മാ​ണെ​ന്ന് ഡോ. ​ഷാ പ​റ​ഞ്ഞു.

സീ​നി​യ​ർ ഫി​സി​യോ തെ​റ​പ്പി​സ്റ്റ് സൈ​ഫ് അ​ബ്ബാ​സ് ‘ന​ടു​വേ​ദ​ന മാ​നേ​ജ്മെ​ന്റ്’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു. ഡോ. ​പ്ര​ഫ.​സൗ​ദ് അ​ൽ ഒ​ബെ​യ്ദി, ഡോ. ​ആ​ദി​ൽ ഇ​ഖ്ബാ​ൽ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​സാ​രി​ച്ചു. കു​വൈ​ത്ത് ഫി​സി​യോ തെ​റ​പ്പി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ഹാ​ന ഖ​മീ​സ് ഫി​സി​യോ തെ​റ​പ്പി ദി​ന​സ​ന്ദേ​ശം ന​ൽ​കി.

സീ​നി​യ​ർ ന്യൂ​റോ-​ഫി​സി​യോ തെ​റ​പ്പി​സ്റ്റ് അ​ബ്ദു​ൽ ഹ​മീ​ദ് പൂ​ള​ക്ക​ൽ മോ​ഡ​റേ​റ്റ​റാ​യി. ര​ജീ​റോ​ൺ, വി​വേ​ക്, സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഐ.​പി.​എ​ഫ്.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​മീ​ദ് പൂ​ള​ക്ക​ൽ സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി രേ​വ​തി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Physiotherapy day, IPFK Organized Panel Discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.