കുവൈത്ത് സിറ്റി: പി.എം ഫൗണ്ടേഷൻ മാധ്യമവുമായി സഹകരിച്ച് നടത്തുന്ന ടാലൻറ് സെർച് പരീക്ഷ ശനിയാഴ്ച രാവിലെ 8:30 ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. കേരളത്തിലെ 15 കേന്ദ്രങ്ങളിലും ജി.സി.സി രാജ്യങ്ങളിലെ മറ്റ് ഒമ്പത് സെൻററുകളിലുമായി ആയിരക്കണക്കിന് വിദ്യാർഥികളാണ് ഒരേസമയം പരീക്ഷ എഴുതുന്നത്. പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള ഹാൾടിക്കറ്റ് പി.എം ഫൗണ്ടേഷെൻറ വെബ്സൈറ്റിൽ ലഭിക്കും (www.pmfonline.org). 2017 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പത്താംതരം പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയ വിദ്യാർഥികൾക്കായാണ് ടാലൻറ് സെർച് പരീക്ഷ നടത്തുന്നത്. പൊതുവിജ്ഞാനം, വിശകലനം, അടിസ്ഥാന വിഷയങ്ങളിലുള്ള പരിജ്ഞാനം എന്നീ മേഖലകളിൽ വിദ്യാർഥികളുടെ മാറ്റുനോക്കുന്ന ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. പരീക്ഷാർഥികൾ രാവിലെ കൃത്യം 8 മണിക്ക് പരീക്ഷാ സെൻററിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം: 55777275, 0484 2367279, 9562228102.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.