കുവൈത്ത് സിറ്റി: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ കുവൈത്ത് സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ കുവൈത്ത് വൈസ് പ്രസിഡന്റ് അൻവർ സയീദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജനങ്ങൾക്കിടയിൽ വിള്ളലുകൾ സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമം നടന്നുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ ഇന്ത്യയുടെ വൈവിധ്യം നിലനിർത്താൻ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം ഉണർത്തി.
അബൂഹലീഫയിൽ പുതുതായി ആരംഭിച്ച വെൽഫെയർ ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് ആക്ടിങ് പ്രസിഡന്റ് റഫീഖ് ബാബു പൊൻമുണ്ടം അധ്യക്ഷത വഹിച്ചു.
വിവിധ സംഘടന പ്രതിനിധികളായ അബ്ദുൽ ഹമീദ് (കെ.എം.സി.സി), ഉണ്ണികൃഷ്ണൻ നമ്പ്യാർ (കുവൈത്ത് ഇന്ത്യൻ ഹോട്ടൽ അസോസിയേഷൻ), എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത്, ബിനോയ് ചന്ദ്രൻ (ഒ.ഐ.സി.സി), ഫൈസൽ മഞ്ചേരി, അബ്ദുൽ ബാസിത്ത് പാലാറ, സക്കീർ ഹുസൈൻ തുവ്വൂർ, ഫിറോസ് ഹമീദ് (കെ.ഐ.ജി), ശശികുമാർ (പൽപക്), ഷമീർ വളാഞ്ചേരി (വാക്ക്).
കെ. അബ്ദുറഹ്മാൻ, ഷംസുദ്ദീൻ പാലാഴി (പ്രവാസി വെൽഫെയർ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നബ നിമ്മത്ത്, ഹന നിഷാദ്, സുഹ ആമിർ എന്നിവർ ദേശീയ ഗാനമാലപിച്ചു. ഗീതാ പ്രശാന്തും സംഘവും ദേശഭക്തിഗാനമാലപിച്ചു. ജനറൽ സെക്രട്ടറി രസീന മൂഹിയിദ്ദീൻ സ്വാഗതവും പ്രോഗ്രാം കൺവീനർ അൻവർ ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.