കുവൈത്ത് സിറ്റി: കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിലെ പുതിയ പാസഞ്ചർ ടെർമിനൽ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് സന്ദർശിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ ലക്ഷ്യമിടുന്ന ദേശീയ പദ്ധതികളിലൊന്നാണ് പുതിയ വിമാനത്താവള പദ്ധതിയെന്ന് (ടി- 2) പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് പറഞ്ഞു.
പ്രോജക്ടിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ വിഷ്വൽ അവതരണം പ്രധാനമന്ത്രി വീക്ഷിച്ചു. നിർമാണ പുരോഗതിയും സൗകര്യങ്ങളും സമയക്രമവും വിയിരുത്തുകയും ചെയ്തു. നിർമാണ പദ്ധതിയിൽ പങ്കാളികളാകുന്ന കുവൈത്ത് യുവജനങ്ങൾക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു. നിർമാണ പ്രർത്തനത്തിൽ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്താൻ ഉണർത്തിയ പ്രധാനമന്ത്രി പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള സർക്കാറിന്റെ താൽപര്യവും അദ്ദേഹം അറിയിച്ചു.
ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയും ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയുമായ എസ്സ അഹമ്മദ് അൽ കന്ദരി, പൊതുമരാമത്ത് മന്ത്രി അമാനി സുലൈമാൻ ബുഖാമസ്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. ജാസിം മുഹമ്മദ് അൽ ഒസ്താദ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.