കുവൈത്ത് സിറ്റി: 'ഖുർആനിലെ മുത്തുകൾ തേടി' തലക്കെട്ടിൽ ഫൈസൽ മഞ്ചേരി നടത്തിയ പ്രഭാഷണങ്ങളെ ആസ്പദമാക്കി കേരള ഇസ്ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച മാർദർശി ഓൺലൈൻ മത്സരത്തിലെയും ഓൺലൈൻ ക്വിസ് മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
റസ്മിന സലീജ്, ഫർഹ ആസാദ്, വഹീദ ഫൈസൽ എന്നിവർ മാർഗദർശി മത്സരത്തിലും ലുജൈൻ ഖലീൽ, അദ്നാൻ നിയാസ്, സൈബ സൈനബ് എന്നിവർ ക്വിസ് മത്സരത്തിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള സമ്മാനങ്ങൾ പി.ടി. ശരീഫ്, അനീസ് ഫാറൂഖി, നിയാസ് ഇസ്ലാഹി എന്നിവർ സമ്മാന വിതരണം നടത്തി. കോവിഡ് നിയന്ത്രണങ്ങൾ കാരണം സമ്മാനങ്ങൾ വിജയികൾക്ക് വീട്ടിലെത്തിക്കുകയായിരുന്നു. കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരിയുടെ പ്രഭാഷണങ്ങൾ മാര്‍ഗദര്‍ശിയുടെ ഫേസ്ബുക് പേജ്, വാട്സ്ആപ്, കെ.ഐ.ജി ഫേസ്ബുക്ക് പേജ്, കെ.ഐ.ജി യൂട്യൂബ് ചാനൽ എന്നിവിടങ്ങളിൽ ലഭ്യമാക്കിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
വിവിധ നാടുകളിൽനിന്ന് ആയിരത്തിലധികം പേർ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. മത്സരങ്ങൾ എ.സി. മുഹമ്മദ് സാജിദ് നിയന്ത്രിച്ചു. അംജദ് അഹ്മദ് സാങ്കേതിക സഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.