കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകൾക്ക് ആരോഗ്യ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ അധികൃതർ നിർദേശം നൽകി. ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് ലൈസൻസിങ് വിഭാഗം മേധാവി ഡോ. സുആദ് അബലാണ് സ്വകാര്യ ആരോഗ്യ മേഖലയിലെ ഡോക്ടർമാർക്കും മെഡിക്കൽ ഡയറക്ടർമാർക്കും ഇത് സംബന്ധിച്ച സർക്കുലർ അയച്ചത്.
അടിയന്തര സ്വഭാവമില്ലാത്ത ഇലക്ടിവ് സർജറികൾ ജൂലൈ നാല് മുതൽ രണ്ടാഴ്ചക്കാലത്തേക്ക് നടത്തരുതെന്നാണ് നിർദേശം. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് നടപടി. അതേസമയം അടിയന്തര ശസ്ത്രക്രിയകൾ നിലവിലേത് പോലെ തുടരാമെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.