കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റീത്ത് മൂവ്മെന്റ് കലാ-സാംസ്കാരിക പരിപാടിയായ ‘പ്രോജ്വല- 2024ൽ കെ.എം.ആർ.എം അഹമ്മദി ഏരിയ കിരീടം നേടി. കഴിഞ്ഞ ദിവസം നടന്ന വിളവുത്സവ് -2024 വേദിയിൽ മലങ്കര കത്തോലിക്ക സഭയുടെ തലവൻ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ ട്രോഫി സമ്മാനിച്ചു. ക്യാപ്റ്റൻ ചെറിൽ കെ. ബാബുവിന്റെയും അംഗങ്ങളുടെയും ആത്മാർഥ പരിശ്രമമാണ് വിജയത്തിന് പിന്നിലെന്ന് ഏരിയ പ്രസിഡന്റ് ഷാരോൺ തരകൻ പറഞ്ഞു.
കെ.എം.ആർ.എം സ്പിരിച്വൽ ഡയറക്ടർ ഫാ. തോമസ് കാഞ്ഞിരമുകളിൽ, ജി.സി.സി കോഓഡിനേറ്റർ ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, ഫാ. ടൈറ്റസ് ജോൺ ഒ.ഐ.സി, കെ.എം.ആർ.എം പ്രസിഡന്റ് ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ. ജോൺ, ട്രഷറർ റാണ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.