കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ച​ർ​ച്ചാ​സം​ഗ​മ​ത്തി​ൽ ടി.​പി. മു​ഹ​മ്മ​ദ്‌ ഷെ​മീം സം​സാ​രി​ക്കു​ന്നു

പ്ര​വാ​ച​ക​ൻ വി​ശ്വ വി​മോ​ച​ക​ൻ കാ​മ്പ​യി​ൻ; കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ച​ർ​ച്ചാ​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി കു​വൈ​ത്ത് ‘പ്ര​വാ​ച​ക​ൻ വി​ശ്വ വി​മോ​ച​ക​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ത്തി വ​രു​ന്ന കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് സാ​ൽ​മി​യ ഏ​രി​യ ച​ർ​ച്ചാ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് അ​മീ​ർ കാ​ര​ണ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ്‌ യാ​സീ​ൻ നി​സാ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. പ്ര​ഭാ​ഷ​ക​നും, ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ടി.​പി. മു​ഹ​മ്മ​ദ്‌ ഷെ​മീം മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സ​ദ​സ്സ്യ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

കെ.​ഐ.​ജി കു​വൈ​ത്ത് കേ​ന്ദ്ര പ്ര​സി​ഡ​ന്റ് പി.​ടി. ശെ​രീ​ഫ്, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് റി​ഷ്ദി​ൻ അ​മീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ മ​ഞ്ചേ​രി കാ​മ്പ​യി​ൻ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി നി​സാ​ർ കെ. ​റ​ഷീ​ദ് സ്വാ​ഗ​ത​വും കാ​മ്പ​യി​ൻ കേ​ന്ദ്ര ക​ൺ​വീ​ന​റും കെ.​ഐ.​ജി കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി​യം​ഗ​വു​മാ​യ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Prophet Muhammed- Campaign- KIG Salmiya Area Discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.