കുവൈത്ത് സിറ്റി: ഡോക്ടർമാർ, നഴ്‌സിങ് ടീമുകൾ, ലാബ് ജോലികൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യസംരക്ഷണ സംവിധാനത്തെ ഉയർത്തിപ്പിടിക്കുന്ന നാല് പ്രധാന സ്തംഭങ്ങളിലൊന്നാണ് റേഡിയോളജിയെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി.
ലോക റേഡിയോളജി ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗനിർണയത്തിന് റേഡിയോളജി അത്യന്താപേക്ഷിതമാണ്. രാജ്യത്തെ ആശുപത്രികളിൽ എല്ലാ തരത്തിലുമുള്ള അത്യാധുനിക റേഡിയോളജി മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇവ വൈദഗ്ധ്യത്തോടെയും പ്രഫഷണലിസത്തോടെയും പ്രവർത്തിപ്പിക്കുന്ന മെഡിക്കൽ ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.
ലോക റേഡിയോളജി ദിനാഘോഷം രോഗികൾക്ക് അവയെക്കുറിച്ച അവബോധം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി വിഭാഗം മേധാവി ഡോ. ബുഥൈന അൽ കന്ദരി പറഞ്ഞു.
മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം ഉറപ്പുനൽകുന്നതിൽ റേഡിയോളജിയുടെ സുപ്രധാന പങ്ക് ദിനാഘോഷത്തിൽ ഉയർത്തിക്കാട്ടുന്നതായി ഇവന്റ് ഓർഗനൈസർ ഡോ. ഖാലിദ അൽ അസൂസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.