കുവൈത്ത് സിറ്റി: റഫ നഗരത്തിലെ ഫലസ്തീൻ അഭയാർഥി ക്യാമ്പുകൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിനെതിരെ വീണ്ടും നിലപാട് വ്യക്തമാക്കി കുവൈത്ത്. ഇസ്രായേൽ റഫയിലെ അഭയാർഥി ക്യാമ്പുകൾ ബോധപൂർവം ലക്ഷ്യമിടുന്നതിലും നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നതും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. മനുഷ്യത്വവും സമാധാനവുമില്ലെന്ന് കാണിക്കുന്നതാണ് ഈ പ്രവൃത്തിയെന്നും കുവൈത്ത് സൂചിപ്പിച്ചു. നിരപരാധികളായ ഫലസ്തീനികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം കുവൈത്ത് പുതുക്കിയതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. യു.എൻ രക്ഷാ കൗൺസിൽ സമാധാന പരിഹാരങ്ങൾ ഏറ്റെടുക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നതിന്റെയും പ്രാധാന്യവും മന്ത്രാലയം പുതുക്കി. ഫലസ്തീനെ പിന്തുണക്കുന്ന കുവൈത്തിന്റെ ഉറച്ച നിലപാടും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.