കുവൈത്ത് സിറ്റി: ഈ വർഷത്തെ വിശുദ്ധ റമദാൻ ആരംഭിക്കുന്നത് മേയ് 27ന് ശനിയാഴ്ചയായിരിക്കുമെന്ന് പ്രമുഖ ഗോളശാസ്ത്രജ്ഞനും കാലാവസ്ഥാ നിരീക്ഷകനുമായ ആദിൽ അൽ മർസൂഖ് പറഞ്ഞു. ഈദുൽ ഫിത്്ർ ജൂൺ 25ന് ഞായറാഴ്ചയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈത്ത് പ്രാദേശിക സമയക്രമം അനുസരിച്ച് ഈ വർഷത്തെ റമദാൻ പിറ സംഭവിക്കുന്നത് മേയ് 25ന് വ്യാഴാഴ്ച വൈകുന്നേരം 10.45ന് ആയിരിക്കും. ഗ്രീനിച്ച് സമയക്രമം അനുസരിച്ച് വൈകുന്നേരം 7.45നാണത് സംഭവിക്കുക. റമദാൻ പിറ സംഭവിക്കുന്നത് സൂര്യാസ്തമയം കഴിഞ്ഞതിന് ശേഷമായതിനാൽ ചന്ദ്രനെ നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കില്ല.
തൊട്ടടുത്ത മേയ് 26ന് ആണ് റമദാൻ പിറ കൃത്യമായി ദൃശ്യമാവുക. ഇതനുസരിച്ചാണ് മേയ് 27ന് റമദാൻ ഒന്നായി കണക്കാക്കുക. റമദാൻ ഒന്നിെൻറ പകലിന് ഇക്കുറി 15 മണിക്കൂറും 22 സെക്കൻഡും ദൈർഘ്യമുണ്ടായിരിക്കും. ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ശഅ്ബാൻ, റമദാൻ മാസങ്ങൾ 30 ദിനങ്ങൾ തികക്കുമെന്നും ആദിൽ അൽ മർസൂഖ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.