കുവൈത്ത് സിറ്റി: രാജ്യത്ത് റിയൽ എസ്റ്റേറ്റ് തട്ടിപ്പ് തടയുന്നതിന് വാണിജ്യ മന്ത ്രാലയം നടപടികൾ ശക്തമാക്കി. റെസിഡൻഷ്യൽ യൂനിറ്റ് വിൽപനയും മാർക്കറ്റിങ്ങും നടത ്തിവന്ന ഏതാനും കമ്പനികളുടെ ലൈസൻസ് അധികൃതർ മരവിപ്പിച്ചു. സുതാര്യമല്ലാത്ത ഇടപാടുകളുടെ പേരിലാണ് നടപടി. അഞ്ചു വ്യക്തികൾക്കും വാണിജ്യ ഇടപാടുകൾ നടത്തുന്നതിൽനിന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
നിയമാനുസൃതമായ മുൻകരുതൽ നടപടിയെന്ന രീതിയിലാണ് ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇവർക്ക് പങ്കാളിത്തമുള്ള കമ്പനികൾക്കെതിരെയും സഹകരിക്കുന്ന വ്യക്തികൾക്കെതിരെയും നടപടിയുണ്ടാവും. ഇതുവരെ മൊത്തം 13 കമ്പനികളുടെ ലൈസൻസ് മരവിപ്പിച്ചു, 26 വ്യക്തികളെ ചോദ്യം ചെയ്തു. റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസുകളിൽ ഒരിക്കൽ പ്രതിയായവർ നടത്തുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അന്വേഷണ ഭാഗമായി മരവിപ്പിച്ച ലൈസൻസുകൾ, കേസുകൾ പൂർത്തിയായി നിരപരാധിത്വം തെളിയുന്ന മുറക്ക് ഒഴിവാക്കിക്കൊടുക്കും. അതേസമയം, തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകൾ കണ്ടുകെട്ടി ഇരകളാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും മന്ത്രാലയം നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.