കുവൈത്ത് സിറ്റി: അടിയന്തര സാഹചര്യത്തിൽ വരുന്നവർക്ക് ചികിത്സ ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രാലയം ആശുപത്രികൾക്ക് നിർദേശം നൽകി. തിരിച്ചറിയൽ രേഖയില്ലെങ്കിലും ചികിത്സ നൽകണമെന്നാണ് നിർദേശം. സർക്കാർ ആശുപത്രികൾക്കാണ് നിർദേശം നൽകിയത്.
രോഗിയുടെ ആരോഗ്യനില ഭേദമായാൽ തിരിച്ചറിയൽ രേഖ പരിശോധിക്കുകയും ചികിത്സ ഫീസ് ഇൗടാക്കുകയും ചെയ്യാം. തിരിച്ചറിയൽ രേഖയില്ലാത്ത ചില ഗാർഹിക വിസക്കാർക്കായി ആംബുലൻസ് വിളിച്ചതിനെ തുടർന്നാണ് ആശുപത്രി അധികൃതർ ആരോഗ്യ മന്ത്രാലയത്തിെൻറ അഭിപ്രായം തേടിയത്.
സാധാരണ നിലക്ക് സിവിൽ െഎഡി രേഖ സമർപ്പിച്ചാലേ സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കൂ. അടിയന്തര ചികിത്സ നൽകേണ്ട ഘട്ടത്തിൽ മാനുഷിക പരിഗണന മാത്രം മതിയെന്നും ചികിത്സ നൽകുകയെന്നതാണ് പ്രാഥമിക ഉത്തരവാദിത്തമെന്നും മന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.