ബീ​ച്ചു​ക​ളി​ലെ താ​ൽ​ക്കാ​ലി​ക ത​മ്പ്​ നീ​ക്കു​ന്നു

ബീ​ച്ചു​ക​ളി​ലെ താ​ൽ​ക്കാ​ലി​ക ത​മ്പ്​ നീ​ക്കാ​ൻ നി​ർ​ദേ​ശം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ബീ​ച്ചു​ക​ളി​ലും മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പി​ച്ച ത​മ്പു​ക​ൾ നീ​ക്കും. അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ച ഇ​ത്ത​രം നൂ​റു​ക​ണ​ക്കി​ന്​ ത​മ്പു​ക​ളാ​ണ്​ രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​ത്. കു​വൈ​ത്തി​ൽ അ​ന​ധി​കൃ​ത ത​മ്പു​ക​ൾ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യ​താ​യാ​ണ്​ വി​ല​യി​രു​ത്ത​ൽ. ത​മ്പു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ​കോ​വി​ഡ്​ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ​യും പാ​ർ​ട്ടി​ക​ളും ഒ​ത്തു​കൂ​ട​ലു​ക​ളും യ​ഥേ​ഷ്​​ടം ന​ട​ന്നു.

ഇ​ത്​ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ ശൈ​ത്യ​കാ​ല ത​മ്പ്​ നി​ർ​മാ​ണ​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും രാ​ജ്യ​ത്ത്​ അ​ന​ധി​കൃ​ത​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന്​ ത​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 5000ത്തി​ലേ​റെ ത​മ്പു​ക​ളാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ന​വം​ബ​ർ 15 മു​ത​ൽ മാ​ർ​ച്ച് 15 വ​രെ നാ​ലു​മാ​സ​മാ​ണ് മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും ത​ണു​പ്പ് ആ​സ്വാ​ദ​ന ത​മ്പു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​റു​ള്ള​ത്. ഇ​ത്ത​വ​ണ നി​ശ്ചി​ത കേ​ന്ദ്ര​ത്തി​ലെ ത​മ്പ്​ നി​ർ​മാ​ണ​ത്തി​ന്​ അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തോ​ടെ സ്വ​ദേ​ശി​ക​ൾ വീ​ടി​ന്​ മു​ന്നി​ലും ബീ​ച്ചി​ലും മ​റ്റും ത​മ്പ്​ കെ​ട്ടി. ഇ​തും അ​നു​മ​തി​യി​ല്ലാ​ത്ത​താ​ണ്. ഇ​ത്ത​രം ത​മ്പു​ക​ൾ നീ​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ കീ​ഴ്​​ത്ത​ട്ടി​ലേ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.