ബീച്ചുകളിലെ താൽക്കാലിക തമ്പ് നീക്കാൻ നിർദേശം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബീച്ചുകളിലും മറ്റു പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച തമ്പുകൾ നീക്കും. അനുമതിയില്ലാതെ സ്ഥാപിച്ച ഇത്തരം നൂറുകണക്കിന് തമ്പുകളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളത്. കുവൈത്തിൽ അനധികൃത തമ്പുകൾ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതായാണ് വിലയിരുത്തൽ. തമ്പുകളിൽ സാമൂഹിക അകലം പാലിക്കാതെയും കോവിഡ് സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാതെയും പാർട്ടികളും ഒത്തുകൂടലുകളും യഥേഷ്ടം നടന്നു.
ഇത് കോവിഡ് വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ശൈത്യകാല തമ്പ് നിർമാണത്തിന് അനുമതി നൽകിയിട്ടില്ലെങ്കിലും രാജ്യത്ത് അനധികൃതമായ ആയിരക്കണക്കിന് തമ്പുകൾ പ്രവർത്തിച്ചിരുന്നു. 5000ത്തിലേറെ തമ്പുകളാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയത്. നവംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാറുള്ളത്. ഇത്തവണ നിശ്ചിത കേന്ദ്രത്തിലെ തമ്പ് നിർമാണത്തിന് അനുമതി നൽകാതിരുന്നതോടെ സ്വദേശികൾ വീടിന് മുന്നിലും ബീച്ചിലും മറ്റും തമ്പ് കെട്ടി. ഇതും അനുമതിയില്ലാത്തതാണ്. ഇത്തരം തമ്പുകൾ നീക്കാൻ മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ കീഴ്ത്തട്ടിലേക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.