കുവൈത്ത് സിറ്റി: അബ്ബാസിയയിൽ പ്രവർത്തിക്കുന്ന ആർ.ഇ.ജി എഡ്യൂക്കേഷൻ സെന്റർ ഇഫ്താറും ദീർഘ കാലമായി ഓഫീസ് സ്റ്റാഫായ ലവ്ലിക് യാത്ര അയപ്പും നൽകി. അധ്യാപകർ ഓഫീസ് സ്റ്റാഫ്, വിദ്യാർഥികൾ എന്നിവർക്കു പുറമെ മാനേജ്മെന്റ് അംഗങ്ങായ ഷഹൻഷാ സൈനുലാബ്ദീൻ, ബിനു ബേസിൽ, ഷോർട് ഫിലിം ഡയറക്ടർ രതീഷ് അമ്മാസ്, ഷോർട് ഫിലിം അഭിനേത്രി ജിജുന, കുവൈത്ത് സഞ്ചാരി ടീം അംഗങ്ങൾ, സോഷ്യൽ മീഡിയ മാർക്കറ്റിങ് ടീം അൽത്താഫ്, അനന്ദു റാഫി, ഷംലിക്, ഇന്‍ഫോക് പ്രസിഡന്റ് ഷൈജു കൃഷ്ണൻ, ബ്രാഞ്ച് ഹെഡ് കുഞ്ഞുമോൻ മജീദ് എന്നിവർ പങ്കെടുത്തു. നിരവധി രക്ഷിതാക്കളും സംഗമത്തിന്റെ ഭാഗമായി. സംഗമത്തിൽ എത്തിയവർക്ക് ഡയറക്ടർ അജ്മൽ സമദ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.