കുവൈത്ത് സിറ്റി: സമൂഹത്തിൽ മൂല്യച്യുതിയെ വിപാടനം ചെയ്യുന്നതിനും ധാർമിക സന്തുലിതാവസ്ഥക്കും മതവിദ്യാഭ്യാസം അനിവാര്യമാണെന്ന് സാൽമിയ ഇന്ത്യൻ ഇസ്ലാഹി മദ്റസ സംഘടിപ്പിച്ച പ്രവേശനോത്സവം അഭിപ്രായപ്പെട്ടു.
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത പരിപാടി ഐ.ഐ.സി കേന്ദ്ര സെക്രട്ടറി ഷാനിബ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി ധാർമിക, മത മൂല്യങ്ങൾ അഭ്യസിക്കുന്നതിന് മാതാപിതാക്കൾ ശ്രദ്ധചെലുത്തണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. വൈസ് പ്രിൻസിപ്പൽ മനാഫ് മാത്തോട്ടം അധ്യക്ഷത വഹിച്ചു.
2024-25 വർഷത്തേക്കുള്ള മദ്റസ അക്കാദമിക് പ്ലാൻ കേന്ദ്ര ട്രഷറർ അനസ് മുഹമ്മദ് ആലുവ അവതരിപ്പിച്ചു. അയ്മൻ ഖിറാഅത്ത് നടത്തി. മദ്റസ അഡ്മിനിസ്ട്രേറ്റർ ഷർശാദ് പുതിയങ്ങാടി സ്വാഗതവും മാഷിത നന്ദിയും പറഞ്ഞു. പുതിയ അഡ്മിഷന് 96658400, 66405706, 65829673 നമ്പറുകളിൽ ബന്ധപ്പെടാമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.