കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) മതകാര്യ വിഭാഗം നേതൃത്വത്തിൽ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ സംഘത്തിന് സ്വീകരണം നൽകി. കെ.കെ.എം.എ കേന്ദ്ര മതകാര്യ വിഭാഗം വൈസ് പ്രസിഡന്റ് അബ്ദുൽ കലാം മൗലവി പരിപാടി നിയന്ത്രിച്ചു.
ഉംറ കഴിഞ്ഞ് തിരിച്ചെത്തിയവർ അനുഭവങ്ങൾ പങ്കുവെച്ചു. കെ.കെ.എം.എ കേന്ദ്ര വർക്കിങ് പ്രസിഡന്റ് കെ.സി. റഫീഖ്, കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ, ഉംറ അമീർ ഖാലിദ് മൗലവി, എൻജി. അബ്ദുൽ റഷീദ്, ശറഫുദ്ദീൻ ഹവല്ലി, നിഷാദ്, ബാസിത്ത്, അൻവർ, അൻസാരി, സലിം, മുഹമ്മദ് ഷെരീഫ്, ഹിളർ മുഹമ്മദ്, അമൽ റഷീദ്, ഫസ്നാ കല്ലായി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.