കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കണ്ണൂർ മാട്ടൂലിൽ താമസമാക്കിയ പുതിയങ്ങാടി സ്വദേശി ഉബൈദ് ഇബ്രാഹിമിെൻറ നിര്യാണത്തിൽ പുതിയങ്ങാടി പി.ജെ.ഡി.സിയും മാട്ടൂൽ ഫാം കുവൈത്ത് കമ്മിറ്റിയും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു.
മാട്ടൂൽ ഫാം കമ്മിറ്റി പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം അൽ അമീൻ സോഷ്യൽ ക്ലബ് സാരഥി, പുതിയങ്ങാടി പി.ജെ.ഡി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, മാട്ടൂൽ ഫാം എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം, തളിപ്പറമ്പ് സി.എച്ച് സെൻറർ വർക്കിങ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ചൈന ഹൈഡ്രോ കമ്പനിയിൽ പി.ആർ.ഒ ആയിരുന്ന ഇദ്ദേഹം വർഷങ്ങളായി കുടുംബസമേതം കുവൈത്തിലെ മഹബൂലയിൽ താമസിച്ചുവരുകയായിരുന്നു.
നാട്ടിൽ ഹൃദയസംബന്ധമായ ചികിത്സക്കിെട ബുധനാഴ്ചയാണ് മരിച്ചത്. ഭാര്യ: ബുഷ്റ മാട്ടൂൽ സൗത്ത്. മക്കൾ: ഫാത്തിമ, മിസ്ന, ഇബ്രാഹിം. യോഗത്തിൽ ഫാം പ്രസിഡൻറ് പി.കെ. റഷീദ് അധ്യക്ഷത വഹിച്ചു. പി.ജെ.ഡി.സി സെക്രട്ടറി അബ്ദുൽ കരീം സ്വാഗതവും ട്രഷറർ അബ്ദുൽ സലാം നന്ദിയും പറഞ്ഞു. അഷ്റഫ് മണ്ടൂർ, എസ്.വി. അബ്ദുൽ സലാം, കെ.സി. അബ്ദുൽ കരീം, കെ.കെ.പി. ഉമർകുട്ടി, എസ്.എൽ.പി. അബ്ദുൽ കലാം, എ.കെ. ഹാഫിസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.