കുവൈത്ത് സിറ്റി: രാജ്യത്ത് താമസ, തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വിവിധ ഇടങ്ങളിൽനിന്നായി 94 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷനാണ് സുരക്ഷാപരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
ഫറാനിയ, ജിലീബ് അൽ ഷുയൂഖ്, മഹ്ബൂല, ഖൈതാൻ, അഹമ്മദി എന്നിവിടങ്ങളിൽ തുടർച്ചയായ പരിശോധനകൾ നടന്നുവരുകയാണ്. പിടിയിലായവരിൽ വിവിധ രാജ്യക്കാരുണ്ട്. രാജ്യത്തെ അനധികൃത താമസക്കാരെയും അവിദഗ്ധ തൊഴിലാളികളെയും വിസ വ്യാപാരികളെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ശക്തമായ പരിശോധന.
പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. പിടിയിലാകുന്നവരെ നാടുകടത്തുന്നതടക്കമുള്ള കർശന നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്. താമസ നിയമലംഘനത്തിൽ മാത്രം കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 2695 പ്രവാസികളെ നാടുകടത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. 2022 സെപ്റ്റംബർ ഒന്നു മുതൽ 2023 മേയ് 30 വരെയുള്ള കാലയളവിലാണ് 2695 പ്രവാസികളെ നാടുകടത്തിയതെന്നാണ് പൊതുസുരക്ഷ വിഭാഗം കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.