റൈസിങ് സ്റ്റാർ സി.സി കുവൈത്ത് ടീമിന്റെ പുതിയ സീസണിലേക്കുള്ള ജഴ്സി പ്രകാശന ചടങ്ങ്

റൈസിങ് സ്റ്റാർ സി.സി കുവൈത്ത് ജഴ്സി പ്രകാശനം

കുവൈത്ത് സിറ്റി: പ്രമുഖ ക്രിക്കറ്റ് ടീമായ റൈസിങ് സ്റ്റാർ സി.സി കുവൈത്തിന്റെ പുതിയ സീസൺ ജഴ്സി പ്രകാശനം ചെയ്തു.സാൽമിയ കല ഹാളിൽ നടന്ന ചടങ്ങില്‍ ടീമിന്റെ മുഖ്യ സ്പോണ്‍സറായ ഒ.സി.എസ് എക്സ്പ്രസ് കുവൈത്തിന്റെ സി.എഫ്. ഷാജി ജോബി ടീം മെംബർ ബിപിൻ ഓമനക്കുട്ടന് ജഴ്സി കൈമാറി നിര്‍വഹിച്ചു.

ടീം ക്യാപ്റ്റൻ വിപിൻ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കോ സ്പോണ്‍സറായ ലുലു എക്സ്ചേഞ്ച് ഏരിയ മാനേജർ സജിത്ത് ആൻഡ്രൂസ്, ജാക്ക്ബീസ് റസ്റ്റാറന്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ബിജു പി.എബ്രഹാം, ജോബിൻ ഇന്റർനാഷനൽ സി.എഫ്. ജോയ്‌സ് ജോസഫ്, യൂറോ 7 സി.ഇ. ഹവാസ് അബ്ദുല്ല , ഒ.സി.എസ് അസി.മാനേജർ മുഹമ്മദ് അസറുദ്ദീൻ, ലുലു - ഫിന്റെക് ഡിപ്പാർട്മെന്റ് മാനേജർ അമൽ ഷൈജു, റൈസിങ് സ്റ്റാർ ടീം വൈസ് ക്യാപ്റ്റൻ ആദർശ് പറവൂർ,മുൻ ക്യാപ്റ്റൻ യോഗേഷ് തമോറെ, അരുൺ തങ്കപ്പൻ എന്നിവർ സംസാരിച്ചു. അനീഷ് അക്ഷയ, ജയേഷ് കോട്ടൊള, രാഹുൽ പച്ചേരി, ഷമീർ കണ്ടി, റിജോ പൗലോസ്, ഷിജു മോഹനൻ, രാജേഷ് പിള്ളൈ, അജിത് ഉല്ലാസ്, ജിജോ ബാബു ജോൺ, രഞ്ജിത് കുന്നുംപുറത്ത്, സുമൻ കുമാർ എന്നിവർ നേതൃത്വം നൽകി. ടീം കോഓഡിനേറ്റർ സി.എ. ബിജു. സ്വാഗതവും ദിലീപൻ കുട്ടിഅമ്മാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Rising Star CC Kuwait Jersey release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.