കുവൈത്ത് സിറ്റി: പ്രവാസ ജീവിതം താൽക്കാലികമായി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ക്രിക്കറ്റ് താരങ്ങളായ ഗിരീഷ് ചന്ദ്രനും ജിനുവിനും റൈസിങ് സ്റ്റാർ ഗോൾഡ് ക്ലബ് യാത്രയയപ്പ് നൽകി. ഗിരീഷ് ചന്ദ്രൻ പന്ത്രണ്ടു വർഷവും ജിനു മൂന്നു വർഷമായും റൈസിങ് സ്റ്റാർ ക്ലബ്ബിന്റെ ഭാഗമായിരുന്നു. യാത്രയയപ്പ് യോഗത്തിൽ ഇരുവരുമായുള്ള അനുഭവങ്ങൾ പങ്കുവെച്ച ക്ലബ് ഭാരവാഹികൾ എല്ലാവിധ ആശംസകളും നേർന്നു.
ക്യാപ്റ്റൻ സുനിൽ സ്വാഗതം പറഞ്ഞു. ബിജു സക്കറിയ, താരിഖ്, അസീം, രജീഷ്, രാഹുൽ ഗോപി, യോഗേഷ്, ഡെന്നിസ് എന്നിവർ സംസാരിച്ചു. ക്ലബ് ഭാരവാഹികൾ ഇരുവർക്കും ഉപഹാരവും സമ്മാനങ്ങളും കൈമാറി. ഗിരീഷും ജിനുവും നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.