കുവൈത്ത് സിറ്റി: രാജ്യത്തെ സലൂണുകളിൽ പൊതു ധാർമികത കർശനമായി പാലിക്കാന്‍ നിർദേശങ്ങള്‍ നല്‍കണമെന്ന് പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹയേഫ്. സ്ഥാപനങ്ങള്‍ അനുവദിക്കുമ്പോള്‍ ലൈസന്‍സില്‍ പ്രതിപാദിച്ചിട്ടുള്ള നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിക്കാന്‍ ഉടമകള്‍ ബാധ്യസ്ഥരാണ്. ഹെൽത്ത് ക്ലബുകളിലും സലൂണുകളിലും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജോലി ചെയ്യുന്നതും സേവനങ്ങള്‍ നല്‍കുന്നതും ശരിഅത്ത് വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധമായ നിരവധി പരാതികളാണ് ലഭിക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയം നിർദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ജനറൽ സ്റ്റോറുകൾക്ക് മാത്രമല്ല ഹെൽത്ത് ക്ലബുകൾ പോലെയുള്ള സ്ഥലങ്ങളിലും ബാധകമാണെന്ന് ഹൈഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.