കുവൈത്ത് സിറ്റി: സാൽമിയ അൽ മദ്റസത്തുൽ ഇസ്ലാമിയ രക്ഷാകർതൃ സംഗമം കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി സി.പി. നൈസാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ. ഷിഹാബ് അധ്യക്ഷത വഹിച്ചു.
കെ.ഐ.ജി കുവൈത്ത് കേന്ദ്ര വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി ‘മാതൃക കുടുംബം മാതൃക രക്ഷിതാവ്’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ധാർമിക വിദ്യാഭ്യാസത്തിന്റെയും സ്നേഹമുള്ള കുടുംബം രൂപപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം സൂചിപ്പിച്ചു.
കെ.ഐ.ജി കേന്ദ്ര കൂടിയാലോചന സമിതി അംഗവും അധ്യാപകനുമായ സക്കീർ ഹുസൈൻ തുവ്വൂർ, സാൽമിയ ഏരിയ സെക്രട്ടറി നിസാർ കെ. റഷീദ്, വിദ്യാഭ്യാസ വകുപ്പ് കൺവീനർ ഇൻ ചാർജ് നിയാസ് ആലുവ എന്നിവർ പങ്കെടുത്തു.
കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റും അൽ മദ്റസത്തുൽ ഇസ്ലാമിയ -സാൽമിയ അഡ്മിനുമായ റിഷ് ദിൻ അമീർ സ്വാഗതവും സെക്രട്ടറി ഷംനാദ് ഷാഹുൽ ഹമീദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വാർഷിക പരീക്ഷയിൽ എപ്ലസ് നേടിയ കുട്ടികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
വിദ്യാർഥിനി അസ്ര ഹാജർ ഖിറാഅത്ത് നടത്തി. പി.ടി.എ ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയിൽ നന്ദി രേഖപ്പെടുത്തി. യോഗത്തിൽ പുതിയ അധ്യയന വർഷത്തെ പി.ടി.എ എക്സിക്യൂട്ടീവിനെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ: ഷംനാദ് ഷാഹുൽ ഹമീദ് (പ്രസി.), അബ്ദുൽ റഷീദ് (ജന. സെക്ര.), വി.കെ. ഷിഹാബ്, റഫീഖ് അഹ്മദ് (വൈ. പ്രസി), അഫ്സൽ അബ്ദുല്ല, ഫാത്തിമ അഞ്ജല (ജോ. സെക്ര.), അദുൽ അസീസ് മാട്ടുവയിൽ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.