കുവൈത്ത് സിറ്റി: ആതുരസേവനരംഗത്ത് കുവൈത്തിലെ മുൻനിര സ്ഥാപനമായ സാൽമിയ ക്ലിനിക് സമഗ്ര ആരോഗ്യ ഹെൽത്ത് കാർഡ് പുറത്തിറക്കി. ക്ലിനിക്കിലെത്തുന്നവർക്ക് വിവിധ സേവനങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ സമഗ്ര ഹെൽത്ത് കാർഡ് പ്രദാനംചെയ്യുന്നു. ക്ലിനിക്കിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭിക്കും. തുടർചികിത്സക്കും പരിശോധനകൾക്കും ഈ കാർഡ് ഉപയോഗപ്പെടുത്താം.
ജനറൽ ഡോക്ടർ കൺസൽട്ടേഷനിൽ 20 ശതമാനം കിഴിവ്, ലാബ് പരിശോധനകളിൽ 20 ശതമാനം കിഴിവ്, ഡെന്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾക്ക് 20 ശതമാനം കിഴിവ്, കുത്തിവെപ്പുകൾക്ക് 10 ശതമാനം കിഴിവ്, ഗൈനക്-യൂറോളജി കൺസൽട്ടേഷന് 10 ശതമാനം കിഴിവ്, ജവഹറത്ത് അൽ സാൽമിയ ഫാർമസിയിൽ അഞ്ചു ശതമാനം കിഴിവ് എന്നിവ കാർഡുവഴി ലഭിക്കും.
സാൽമിയ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ. ലത്തീഫ അൽ ദുവൈസൻ, മുഖ്യാതിഥിയും റിസോഴ്സ് പേഴ്സനും ബഹ്റൈൻ അൽ ഹിലാൽ ഹോസ്പിറ്റൽസ് ആൻഡ് പോളിക്ലിനിക് സി.ഇ.ഒയുമായ ഡോ. ശരത് ചന്ദ്രൻ, സാൽമിയ ക്ലിനിക് അഡ്മിനിസ്ട്രേറ്റിവ് മാനേജർ അബ്ദുൽ റസാഖ് എന്നിവർ ഹെൽത്ത് കാർഡ് പുറത്തിറക്കി.
മെഡിക്കൽ ഡയറക്ടർ ഡോ. ലത്തീഫ അൽ ദുവൈസൻ കാർഡിന്റെ ഗുണങ്ങളെയും സവിശേഷതകളെയുംകുറിച്ച് വ്യക്തമാക്കി. ഡോ. ശരത് ചന്ദ്രന്റെ ക്ലിനിക്കിന്റെ ഭാവി കാഴ്ചപ്പാടുകളെക്കുറിച്ചും രോഗികേന്ദ്രീകൃതമായ ആരോഗ്യ സംരക്ഷണത്തോടുള്ള പ്രതിബദ്ധതയും വിശദീകരിച്ചു.
മിതമായ നിരക്കിൽ രോഗികൾക്ക് ആരോഗ്യസേവനങ്ങൾ നൽകുകയും ഗുണനിലവാരം ഉയർത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് സമഗ്ര ഹെൽത് കാർഡെന്ന് അഡ്മിനിസ്ട്രേറ്റിവ് മാനേജർ അബ്ദുൽ റസാഖ് പറഞ്ഞു.
കുവൈത്തിൽ 15 വർഷമായി മികച്ച മെഡിക്കൽ സേവനങ്ങൾ നൽകുന്ന പ്രമുഖ ആതുരസേവന സ്ഥാപനമാണ് സാൽമിയ ക്ലിനിക്. അത്യാധുനിക സൗകര്യങ്ങളും ഉയർന്ന വൈദഗ്ധ്യമുള്ള ഹെൽത്ത് കെയർ പ്രഫഷനലുകളുടെ സാന്നിധ്യവും ക്ലിനിക്കിന്റെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.