കുവൈത്ത് സിറ്റി: മീലാദ് കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് സാൽമിയ മദ്റസ മീലാദ് ഫെസ്റ്റ് നടത്തി. സാൽമിയ ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഐ.സി.എഫ് ജനറൽ സെക്രട്ടറി അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാൻ ഇബ്റാഹിം വെണ്ണിയോട് അധ്യക്ഷത വഹിച്ചു. ജബ്ർ ഫൈസൽ അൽമുതൈരി, അഹമദ് കെ മാണിയൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മദ്റസ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ, മൗലിദ്, മദ്ഹ്, പ്രഭാഷണം എന്നിവ നടന്നു. എജുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടെ ഏഴ്, പത്ത് ക്ലാസുകളിലെ പബ്ലിക് എക്സാമിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും അലവി സഖാഫി തെഞ്ചേരി സമ്മാനിച്ചു.
സമീർ മുസ്ലിയാർ, ഹാശിം സൽവ, സാദിഖ് കൊയിലാണ്ടി, മുഹമ്മദ് സഖാഫി, നിസാർ ചെമ്പുകടവ്, അബ്ദുൽ സമദ് ഉനൈസ് ചെറുശ്ശോല, സിദ്ദീഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.