കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സിലബസ് പ്രകാരം കുവൈത്ത് ഇസ്ലാമി ക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിന് കീഴിൽ നടത്തുന്ന മദ്റസകളിൽ പ്രവേശനോത്സവം സംഘടി പ്പിച്ചു. അബ്ബാസിയ ദാറുതർബിയ മദ്റസ, ഫഹാഹീൽ ദാറുതഅലീമുൽ ഖുർആൻ മദ്റസ, സാൽമിയ മദ്റസത്തുന്നൂർ എന്നീ മദ്റസകളിൽ നടന്ന പരിപാടികളിൽ ഇസ്ലാമിക് കൗൺസിൽ കേന്ദ്ര നേതാക്കൾ, മാനേജ്മെൻറ് സാരഥികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പുതുതായി തുടക്കം കുറിച്ച സാല്‍മിയ മദ്റസതുന്നൂറിൽ ഇസ്ലാമിക് കൗൺസിൽ പ്രസിഡൻറ് ഷംസുദ്ദീന് ഫൈസി ഉദ്ഘാടനം നിർവഹിച്ചു.
സദർ മുഅല്ലിം സൈനുല്‍ ആബിദ് ഫൈസി അധ്യക്ഷത വഹിച്ചു. അഡ്മിഷന് ഫോം വിതരണോദ്ഘാടനം ഹാനിനാസിന് നൽകി ശൈഖ് ബാദുഷ നിർവഹിച്ചു. ഇഖ്ബാല്‍ ഫൈസി, ഷിഹാബ്, അബ്ദുറഹീം ഹസനി എന്നിവർ സംസാരിച്ചു. നിസാര്‍ അലങ്കാര്‍ സ്വാഗതവും സുബൈര്‍ സല്‍വ നന്ദിയും പറഞ്ഞു. ഇ.എസ്. അബ്ദുറഹ്മാന് ഹാജി, അഷ്കര്‍ അലി, ശിഹാബ് കൊടുങ്ങല്ലൂര്‍, അലികുഞ്ഞി, സുല്‍ഫിക്കര്‍ അലി, പി.പി. ഇബ്രാഹിം, മുനീര്‍ അടൂര്‍, നിസാര്‍ പേരാമ്പ്ര, അബ്ദുല്ലത്തീഫ് മൗലവി, നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.