കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് വാർഷിക പൊതുയോഗം സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടന്നു. പ്രസിഡന്റ് കെ.ആർ. അജി അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് അംഗം ശശിധര പണിക്കർ, സി. എസ്. ബാബു, സി.എസ്. രാജൻ, കെ.പി. സുരേഷ്, സി.വി. ബിജു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റിനു ഗോപി സ്വാഗതം പറഞ്ഞു. ജോ. ട്രഷറർ അരുൺ സത്യൻ അനുശോചന സ്മരണയും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ജയൻ സദാശിവൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ദിനു കമൽ കണക്കുകളും അവതരിപ്പിച്ചു.
വനിത വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് വനിത വേദി പ്രവർത്തനങ്ങൾ വിശദീകരിച്ചു. സെക്രട്ടറി പൗർണമി സംഗീത് റിപ്പോർട്ട് അവതരണവും സിജി പ്രദീപ് കണക്കവതരണവും നടത്തി. ‘സ്വപ്ന വീട്’പദ്ധതി പ്രകാരം പൂർത്തിയായ ഭവനത്തിന്റ താക്കോൽ ദാനം മുരുക ദാസിന്റെ നേതൃത്വത്തിൽ ബിന്ദു സുശീലന് കൈമാറി. രജത ജുബിലി ആഘോഷ ചെയർമാൻ കെ.സുരേഷ് പരിപാടികൾ വിശദീകരിച്ചു. സാരഥി ട്രസ്റ്റ് ചെയർമാൻ എൻ.എസ്. ജയകുമാർ സാരഥി ട്രസ്റ്റ് പ്രവർത്തനങ്ങൾ വ്യക്തമാക്കി.
വിവിധ പരിപാടികൾ വിജയകരമായി കോഓഡിനേറ്റ് ചെയ്ത സുരേഷ് ബാബു, എം.പി. ജിതേഷ്, മൊബീന സിജു, ജ്യോതിരാജ്, ജിക്കി സത്യദാസ്, ഷാജൻകുമാർ, സീമ രജിത്ത്, ടിന്റു വിനീഷ്, ഷൈനി അരുൺ, ശ്രീകുമാർ, ഷനൂബ് ശേഖർ, മുരുകദാസ്, സൈജു എം.ചന്ദ്രൻ, സുനിൽ, സനൽ സത്യൻ, കെ.സി. വിജയൻ, കെ.പി. ബിജു, സാരഥി മീഡിയ ടീം എന്നിവർക്കും സി.എസ്. ബാബുവിനും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഫഹാഹീൽ യൂനിറ്റ് അംഗം എം.പി. ബിജുവിനെ മികച്ച സാരഥീയനായി തിരഞ്ഞെടുത്തു. ഹസ്സാവി സൗത്ത്, സാൽമിയ യൂനിറ്റുകളെ മികച്ച യൂനിറ്റുകളായി തിരഞ്ഞെടുത്തു. പരിപാടികൾക്ക് വിനിഷ് വിശ്വം, ബിനുമോൻ എം.കെ, സുരേഷ് വെള്ളാപ്പള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.