കുവൈത്ത് സിറ്റി: കെ.കെ.ഐ.സി ഫർവാനിയ സോണൽ കമ്മിറ്റി നേതൃത്വത്തിൽ വ്യക്തിനിയമം: വിശ്വാസവും രാഷ്ട്രീയവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ‘വിശ്വാസം, സംസ്കരണം, സമാധാനം’ എന്ന തലക്കെട്ടിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായാണ് സെമിനാർ.
വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ കെ.സി. മുഹമ്മദ് നജീബ് വിഷയമവതരിപ്പിച്ച് സംസാരിക്കും. ചർച്ചയിൽ കുവൈത്തിലെ വിവിധ മത, രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് ചെസിൽ ചെറിയാൻ രാമപുരം (കോൺഗ്രസ്), ഹാരിസ് വള്ളിയോത്ത് (കെ.കെ.എം.സി.സി), ഫാ. സുബിൻ ജോൺ (മലങ്കര ഓർത്തഡോക്സ് ചർച്ച്), സെമിൻ ആസ്മിൻ (കേരള അസോസിയേഷൻ), ശരീഫ്.പി.ടി. (കെ.ഐ.ജി) എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.