കുവൈത്ത് സിറ്റി: പൊതു സുരക്ഷാകാര്യ വിഭാഗം, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിന്റെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്ക്യൂ പൊലീസിന്റെയും പങ്കാളിത്തത്തിൽ വിവിധ മേഖലകളിൽ സുരക്ഷ പരിശോധന നടത്തി.
ഷുവൈഖ് ഇൻഡസ്ട്രിയൽ, ഹവല്ലി, ഖൈത്താൻ, മഹ്ബൂല, ഖുറൈൻ മാർക്കറ്റ്സ്, ജഹ്റ ഇൻഡസ്ട്രിയൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. താമസനിയമം ലംഘിച്ച 63 പേർ, റസിഡൻസി കാലഹരണപ്പെട്ട 40 പേർ, ഒരു രേഖകളും ഇല്ലാത്ത 91 പേർ, ഒളിച്ചോടിയവർ, മറ്റു കുറ്റകൃത്യങ്ങളിൽ പ്രതികളായവർ, മദ്യപാനത്തിൽ ഏർപ്പെട്ടവർ തുടങ്ങി നിരവധി പേർ അറസ്റ്റിലായതായി അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: ഖൈത്താൻ മേഖലയിൽ നടത്തിയ പരിശോധനയിൽ താമസനിയമവും തൊഴിൽ നിയമങ്ങളും ലംഘിച്ച 41 പേരെ അറസ്റ്റ് ചെയ്തു.അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടെത്താനുള്ള പരിശോധനക്കിടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായ എല്ലാവരെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികളിലേക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.