കുവൈത്ത് സിറ്റി: ബലിപെരുന്നാളിന് മുന്നോടിയായി കുവൈത്തിലേക്ക് ജോര്‍ഡനില്‍ നിന്നും നഈമി ആടുകൾ ഇറക്കുമതി ചെയ്യുമെന്ന് ലൈവ്സ്റ്റോക്ക് ആൻഡ് അനിമൽ ഫീഡ് ട്രേഡിങ് കമ്പനി സി.ഇ.ഒ മെനാവർ അൽ വവാൻ അറിയിച്ചു. കര മാര്‍ഗം പതിനായിരത്തോളം ആടുകളെയാണ് ജോര്‍ഡനില്‍ നിന്നും ഇറക്കുമതി ചെയ്യുക.
ആടിന് ആവശ്യക്കാര്‍ ഏറിയതോടെ രാജ്യത്ത് വന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. 1990ന് ശേഷം ആദ്യമായാണ് ആടുകൾ അബ്ദലി അതിർത്തിയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതെന്ന് അൽ വവാൻ പറഞ്ഞു. കസ്റ്റംസും അഗ്രികൾചർ അതോറിറ്റിയും നല്കുന്ന വലിയ സഹായങ്ങളാണ് നല്‍കുന്നത്. അടുത്ത ദിവസങ്ങളില്‍ തുർക്കിയിൽ നിന്നും സിറിയയിൽ നിന്നും ആടുകളെ ഇറക്കുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആടുകളുടെ ലഭ്യത കുറവ് അടുത്തിടെ വിലയിൽ വർധനവിന് കാരണമായിരുന്നു. ആസ്ട്രേലിയയിൽ നിന്നും ആടുകളെ ഇറക്കുമതി ചെയ്യുമെന്ന് അധികൃതർ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.