സി​ബി ജോ​ർ​ജ് 

സി​ബി ജോ​ർ​ജ് ജ​പ്പാ​നി​ലേ​ക്ക്

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ജ​പ്പാ​നി​ലേ​ക്കു മാ​റു​ന്നു. ജ​പ്പാ​നി​ലെ അ​ടു​ത്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി സി​ബി ജോ​ർ​ജി​നെ നി​യ​മി​ച്ച​താ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കു​വൈ​ത്തി​ൽ​നി​ന്നു​ള്ള മാ​റ്റ​വും ജ​പ്പാ​നി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന തീ​യ​തി​യും വ്യ​ക്ത​മ​ല്ല.

ഈ ​മാ​സം​ത​ന്നെ സി​ബി ജോ​ർ​ജ് കു​വൈ​ത്തി​ൽ​നി​ന്ന് മാ​റു​മെ​ന്നാ​ണ് സൂ​ച​ന. 1993 ഐ.​എ​ഫ്.​എ​സ് ബാ​ച്ചു​കാ​ര​നാ​യ സി​ബി ജോ​ര്‍ജ് 2020 ആ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡ് സ്ഥാ​ന​പ​തി​യാ​യി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹം കു​വൈ​ത്തി​ലെ​ത്തി​യ​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ സ്വ​ദേ​ശി​യാ​ണ്.

Tags:    
News Summary - sibi George to Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.