കുവൈത്ത് സിറ്റി: സാംസ്കാരിക ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കുവൈത്തും സൗദി അറേബ്യയും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ (എം.ഒ.യു) ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി സൗദി കൾചറൽ മന്ത്രി ബാദർ ബിൻ അബ്ദുല്ല അൽ സൗദുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. എല്ലാ സാംസ്കാരിക സംരംഭങ്ങളുടെയും സംഘടനകളെയും കുറിച്ചുള്ള വിവര കൈമാറ്റം ഇതിൽ പ്രധാനമാണ്.
ഉഭയകക്ഷി ബന്ധത്തിലെ പുതിയ ചുവടുവെപ്പായി ഇതിനെ കണക്കാക്കുന്നു. സാംസ്കാരിക പ്രവർത്തകർക്ക് അവരുടെ കഴിവുകൾ കൂടുതൽ വികസിപ്പിക്കാനുള്ള അവസരം നൽകൽ, സംയുക്ത വർക് ഷോപ്പുകളും പരിശീലന പരിപാടികളും നടത്തൽ എന്നിവയും കരാറിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.