കുവൈത്ത് സിറ്റി: ബയോമെട്രിക് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ സ്വദേശികൾക്ക് അനുവദിച്ച സമയം അവസാനിച്ചപ്പോൾ ബാക്കിയുള്ളത് ആയിരക്കണക്കിന് സ്വദേശികള്‍. ഒമ്പത് ലക്ഷത്തിലേറെ പേർ ഇതുവരെ ബയോമെട്രിക് വിരലടയാളം നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
47,445 സ്വദേശികൾ ഇനിയും ബയോമെട്രിക് പൂർത്തിയാക്കിയിട്ടില്ല. ഇതില്‍ ഭൂരിപക്ഷം ഉപഭോക്താക്കളുടെ ബാങ്കിങ് ഇടപാടുകളും നിർത്തിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ബാങ്കിങ് സേവനങ്ങൾ തുടരാൻ സ്വദേശികള്‍ക്ക് ബയോമെട്രിക് വിരലടയാളം നൽകി സിവിൽ ഐഡി സാധുത ഉറപ്പാക്കണം. ഇടപാടുകൾ താൽക്കാലികമായി നിർത്തിവെക്കപ്പെട്ടവർ തങ്ങളുടെ ഗവർണറേറ്റിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന് കീഴിലുള്ള പേഴ്സണൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റുകൾ സന്ദർശിച്ച് ബയോമെട്രിക് പൂർത്തിയാക്കണം. ഇതിനുശേഷം ഇടപാടുകൾ പുനഃസ്ഥാപിക്കപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, പ്രവാസികൾക്ക് ഡിസംബർ 31വരെയാണ് ബയോമെട്രിക് പൂർത്തിയാക്കാനുള്ള സമയം. ഇതിനകം നടപടികൾ പൂർത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.