കുവൈത്ത് സിറ്റി: സിൽവർ സ്റ്റാർസ് ഫുട്ബാൾ ക്ലബ് 2022-23 സീസൺ ജഴ്സി പ്രകാശനം ചെയ്തു. സാൽമിയ ഫ്രൻഡ്സ് ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ കളിക്കാർക്ക് പുതിയ ജഴ്സി നൽകി. ടീമിന്റെ പുതിയ നായകനായി തെരഞ്ഞെടുക്കപ്പെട്ട ഷൈജലിന് ക്ലബ് ട്രഷറർ ശംസുദ്ധീൻ അടക്കാനി ആദ്യ ജഴ്സി നൽകി. മുൻ ക്യാപ്റ്റൻ മുനീർ പുതിയ ക്യാപ്റ്റൻ ഷൈജലിനു ക്യാപ്റ്റൻ ബാൻഡ് കൈമാറി. കെഫാക് ജനറൽ സെക്രട്ടറി വി.എസ് നജീബ്, മുൻ കെഫാക് ഭാരവാഹികളായ മൻസൂർ കുന്നത്തേരി, ഷബീർ, ടൂർണമെന്റ് സ്പോൺസർമാരായിരുന്ന സായ് അപ്പുക്കുട്ടൻ, സുനിൽ, ക്ലബ് ഭാരവാഹികളായ ജോർജ് വർഗീസ്, പ്രദീപ് കുമാർ, ശംസുദ്ധീൻ അടക്കാനി, പ്രജീഷ്, സഹീർ ആലക്കൽ, റബീഷ്, അനീഷ്, മുഹമ്മദ്, കരീം, മുഹമ്മദ് ഷാഫി, അജ്മൽ, സലാവുദ്ധീൻ മടപ്പള്ളി, ഫിറോസ്, ഷനൂപ്, അബ്ദു എന്നിവർ കളിക്കാർക്കുള്ള ജഴ്സി നൽകി.
പുതിയ സീസണിലെ കെഫാക് സോക്കർ മത്സരങ്ങൾക്കുള്ള ടീമിന്റെ ഉപനായകനായി രാഹുൽ, സെവൻസ് മത്സരങ്ങൾക്കുള്ള ടീമിന്റെ നായകനായി അനസ് എന്നിവരെ തെരഞ്ഞെടുത്തു. മാസ്റ്റേഴ്സ് മത്സരങ്ങൾക്കുള്ള ടീമിനെ നയിക്കാൻ മുഹമ്മദ് റാഫിയെയും ഉപനായകനായി റോജോ ജോസിനെയും തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ആരംഭിക്കുന്ന കെഫാക് സോക്കർ ലീഗ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കൾ കൂടിയായ സിൽവർ സ്റ്റാർസ് ബിഗ് ബോയ്സ് എഫ്.സിയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.