കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല കമ്മിറ്റി എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം ആചരിച്ചു. 'രാജിയാകാത്ത ആത്മാഭിമാനത്തോടെ മുന്നോട്ട്' എന്ന പ്രമേയത്തിൽ നടന്ന സംഗമം എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി അബ്ദുറഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു.
ആദർശവിശുദ്ധിയും നിലപാടുകളിലെ നേരുമാണ് കർമവഴിയിൽ എസ്.കെ.എസ്.എസ്.എഫ് എന്നും ഉയർത്തിപ്പിടിക്കുന്നത്. ധർമവിചാരവും മൂല്യബോധവുമായിരിക്കണം വിദ്യാർഥി സംഘടനകളെ മുന്നോട്ടുനയിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൂം പ്ലാറ്റ്ഫോം വഴി നടന്ന പരിപാടിയിൽ കെ.ഐ.സി ഫഹാഹീൽ മേഖല പ്രസിഡൻറ് അമീൻ മുസ്ലിയാർ ചേകനൂർ അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം പ്രാർഥനക്ക് നേതൃത്വം നൽകി. സർഗലയ കൺവീനർ ഇസ്മായിൽ വള്ളിയോത്ത് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അബ്ദുൽ മുനീർ പെരുമുഖം സ്വാഗതവും ട്രഷറർ റഷീദ് മസ്താൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.