കുവൈത്ത് സിറ്റി: കുവൈത്തിന്റെ എണ്ണയിതര കയറ്റുമതിയിൽ ജൂണിൽ നേരിയ ഇടിവ്. അതേസമയം അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ നേരിയ വർധന രേഖപ്പെടുത്തി. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ മേയ് മാസത്തിൽ 23.8 മില്യൺ ദീനാറിന്റെ കയറ്റുമതി രേഖപ്പെടുത്തിയിരുന്നു.
ഇത് ജൂണിൽ 21.7 മില്യൺ ദീനാറായാണ് കുറഞ്ഞത്.അതിനിടെ കയറ്റുമതി വൈവിധ്യവത്കരിക്കുകയും, കൂടുതൽ രാജ്യങ്ങളുമായി വാണിജ്യ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യുന്നതിലൂടെ എണ്ണയിതര കയറ്റുമതി വരുമാനത്തിൽ ഇനിയും വർധനയുണ്ടാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.