കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ മേഖലയിൽ തദ്ദേശീയരുടെ എണ്ണത്തിൽ നേരിയ പുരോഗതി. സര്‍ക്കാറിന്റെ പുതിയ കണക്ക് പ്രകാരം തൊഴില്‍ വിപണിയിൽ കുവൈത്തികളുടെ എണ്ണം 22.2 ശതമാനത്തിൽ എത്തിയതായി പ്രാദേശിക മാധ്യമം അൽ അൻബ റിപ്പോർട്ട് ചെയ്തു. പൊതു-സ്വകാര്യ മേഖലകളിൽ 4,83,803 കുവൈത്തികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 1,84,953 പുരുഷന്മാരും 2,53,850 സ്ത്രീകളുമാണ്. സ്വദേശിവത്കരണം ത്വരിതപ്പെടുത്തിയിട്ടും തൊഴിൽ വിപണിയിൽ സ്വദേശി പൗരന്മാരുടെ വർധന പ്രതിവർഷം ഒരു ശതമാനത്തിൽ താഴെയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തേ ജനസംഖ്യ ക്രമീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി പ്രവാസി അവിദഗ്ധ തൊഴിലാളികളെ കുറക്കാൻ നടപടി സ്വീകരിച്ചിരുന്നു. വിദേശി നിയമനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയും നിലവിലുള്ളവരെ പടിപടിയായി കുറച്ചും രാജ്യത്തെ ജനസംഖ്യ ക്രമീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതരെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍. നിലവിൽ പതിനഞ്ചര ലക്ഷം പ്രവാസികൾ കുവൈത്തില്‍ വിവിധ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.