കുവൈത്ത് സിറ്റി: എസ്.എം.സി.എ കുവൈത്ത് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. സീറോ മലബാർ സഭയുടെ പ്രവാസി കാര്യ കമീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. ആഘോഷങ്ങളും ആർഭാടവും വിഭവ സമൃദ്ധമായ ഭക്ഷണവും ഒന്നുമല്ല ഓരോരുത്തരിലും മിശിഹാ രൂപപ്പെടുന്നതാണ് യഥാർഥ ക്രിസ്മസ് എന്നും മിശിഹായെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുവാൻ കഴിഞ്ഞെങ്കിൽ മാത്രമെ ക്രിസ്മസ് ആഘോഷങ്ങൾക്ക് അർഥമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എസ്.എം.സി.എ പ്രസിഡൻറ് ബിജോയ് പാലാക്കുന്നേൽ അധ്യക്ഷത വഹിച്ചു. സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി ലോനിസ് മഴുവഞ്ചേരിൽ ക്രിസ്മസ് സന്ദേശം നൽകി. വാർഷിക കലാമേളയുടെ മത്സരഫലങ്ങൾ ആർട്സ് കൺവീനർ ഫ്രഡി ഫ്രാൻസിസ് പ്രഖ്യാപിച്ചു. എസ്.എം.വൈ.എം പ്രസിഡൻറ് നാഷ് വർഗീസ്, ബാലദീപ്തി പ്രസിഡൻറ് നേഹ ജയ്മോൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതവും ട്രഷറർ സാലു പീറ്റർ നന്ദിയും പറഞ്ഞു.
എസ്.എം.സി.എ പ്രസിഡൻറ് ബിജോയ് പാലാക്കുന്നേൽ, അബ്ബാസിയ ഏരിയ ജനറൽ കൺവീനർ ജോസ് മത്തായി, മറ്റു മുഖ്യ ഭാരവാഹികൾ എന്നിവർ ചേർന്ന് പതാക ഉയർത്തി. ബാലദീപ്തി ഗായകസംഘം ഗാനം ആലപിച്ചു.
ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ, സോഷ്യൽ വെൽഫെയർ കൺവീനർ സന്തോഷ് ചക്യത്ത്, അബ്ബാസിയ ഏരിയ സെക്രട്ടറി ബോബിൻ ജോർജ്, എസ്.എം.വൈ.എം സെക്രട്ടറി ബിബിൻ മാത്യു എന്നിവർ ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. കൾച്ചറൽ കമ്മിറ്റി കൺവീനർ കുഞ്ഞച്ചൻ ആൻറണി പ്രാരംഭ പ്രാർഥനയും ജോസഫ് കോട്ടൂർ സമാപന പ്രാർഥനയും നടത്തി. ഡിസംബർ 31ന് അബ്ബാസിയ ഏരിയ അവതരിപ്പിച്ച ബെത്ലഹേം നൈറ്റ്, ജനുവരി ഒന്നിന് ഫഹാഹീൽ ഏരിയ അവതരിപ്പിച്ച ജിംഗിൾസ് ബെൽസ്, ജനുവരി ഏഴിന് സിറ്റി ഫർവാനിയ ഏരിയയുടെ ഗ്ലോറി നൈറ്റ്, എട്ടിന് സാൽമിയ ഏരിയയുടെ ഗ്ലോറിയ 2022 എന്നീ ആഘോഷപരിപാടികൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.