കുവൈത്ത് സിറ്റി: രാജ്യത്ത് ചുരുങ്ങിയ കാലം തടവ് ശിക്ഷ വിധിച്ചവർക്ക് തടവിന് പകരം സാമൂഹിക സേവന പദ്ധതി. രണ്ട് മാസത്തിൽ താഴെ തടവ് ശിക്ഷ വിധിച്ച പ്രതികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ചെറിയ കുറ്റകൃത്യങ്ങൾക്ക് തടവുശിക്ഷക്ക് പകരമായി സാമൂഹിക സേവനം പോലുള്ള ബദൽ നടപടിക്രമങ്ങളും പിഴകളും കൊണ്ടുവരാനുള്ള നിയമം തയാറാക്കുകയാണെന്ന് ഔഖാഫ്-നീതിന്യായ മന്ത്രി മുഹമ്മദ് അൽ വാസ്മി അറിയിച്ചു. കുറ്റവാളികളെ സമൂഹത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
ട്രാഫിക് ലംഘനങ്ങൾ, മുനിസിപ്പാലിറ്റി നിയമലംഘനങ്ങൾ, പ്രിന്റിങ് നിയമലംഘനങ്ങൾ എന്നിവ പോലുള്ള ചെറിയ കുറ്റങ്ങൾക്കാണ് ഇത് ബാധകമാവുകയെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.