കുവൈത്ത് സിറ്റി: രാജ്യത്തെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതിനുമായി പ്രത്യേക വിൽപന കേന്ദ്രങ്ങൾ വരുന്നു. ‘സൂഖ് നുവൈർ’ എന്ന പേരിൽ സാമൂഹികകാര്യ മന്ത്രാലയമാണ് പുതിയ കർഷക വിപണി ആരംഭിക്കുന്നത്.
കോഓപറേറ്റിവ് യൂനിയൻ മേധാവി അലി അൽ ഫഹദുമായി ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിന് സാമൂഹികകാര്യ മന്ത്രി മെയ് അൽ ബാഗ്‍ലി അംഗീകാരം നൽകി. ആധുനികവും മനോഹരവുമായ രൂപത്തിലാണ് വിപണന കേന്ദ്രങ്ങൾ നിർമിക്കുക. പരിസ്ഥിതി സൗഹൃദവും വിശ്രമ ഇടങ്ങളും ചേർന്നതാകും ഇവ. ആർക്കിടെക്ട് സൈൻ അൽ ബർജാസാണ് സ്വമേധയാ ഇവ രൂപകല്പന ചെയ്തത്. ഫെബ്രുവരി 10ന് നുഴ പാർക്കിൽ ആദ്യ വിപണി ആരംഭിക്കും. വൈകാതെ എല്ലാ ഗവർണറേറ്റുകളിലും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.