റീഡിങ് സംവിധാനങ്ങളിൽ കൃ​ത്രിമം; പ്രവാസികൾ അടങ്ങുന്ന സംഘം അറസ്റ്റിൽ

കുവൈത്ത് സിറ്റി: വൈദ്യുതി സംവിധാനങ്ങൾ ഹാക്ക് ചെയ്യുകയും റീഡിങുകളിലും ബില്ലുകളിലും കൃത്രിമം കാണിക്കുക്കയും ചെയ്ത സംഘം അറസ്റ്റിൽ. വൈദ്യുതി,ജല മന്ത്രാലയത്തിന്റെ റീഡിങ് സംവിധാനങ്ങളിലേക്കു നുഴഞ്ഞുകയറി ഉപഭോക്താക്കൾക്കുള്ള സാമ്പത്തിക കുടിശ്ശിക ബില്ലുകളിൽ സംഘം കൃത്രിമം നടത്തിയിരുന്നു. പണം വാങ്ങി തട്ടിപ്പ് നടത്തി വന്ന സംഘത്തെ ഇലക്‌ട്രോണിക് കുറ്റകൃത്യങ്ങൾ നേരിടാനുള്ള വകുപ്പാണ് പിടികൂടിയത്.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേങ്ങളുടെ അടിസ്ഥാനത്തിൽ വൈദ്യുതി, ജല മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ അടങ്ങുന്നതാണ് സംഘം. പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - spamming reading systems; A group of expatriates was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.