കുവൈത്ത് സിറ്റി: രാജ്യത്തെ പള്ളികളിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള പ്രത്യേക നമസ്കാരം നടന്നു. എല്ലാ ഗവർണറേറ്റുകളിലുമായി സ്വദേശികളും വിദേശികളുമടക്കം നിരവധിപേർ പ്രാർഥനയില്‍ പങ്കെടുത്തു. പ്രത്യേക പ്രാർഥനക്ക് മതകാര്യ മന്ത്രാലയം ആഹ്വാനം നല്‍കിയിരുന്നു. നമസ്കാരം നടക്കുന്ന പള്ളികളുടെ പട്ടിക നേരത്തേ ഔഖാഫ് മന്ത്രാലയം പ്രസിദ്ധീകരിച്ചു.
മഴ ലഭിക്കേണ്ട സീസൺ ആരംഭിച്ചെങ്കിലും രാജ്യത്ത് ഇതുവരെ കാര്യമായി മഴ ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷവും താരതമ്യേന കുറഞ്ഞ അളവിലാണ് മഴ ലഭിച്ചത്. രാവിലെ പത്തിനായിരുന്നു നമസ്കാരം. നമസ്കാരത്തില്‍ പങ്കെടുത്ത എല്ലാവർക്കും മതകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.