കുവൈത്ത് സിറ്റി: സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രത്യേക പിന്തുണ നൽകുമെന്ന് നാഷനൽ ഗാർഡ്സ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹാഷിം അൽ രിഫാഇ വ്യക്തമാക്കി. പ്രത്യേക വെല്ലുവിളികൾ നേരിടുന്നവർക്കായി ഓഫിസേഴ്സ് ക്ലബിൽ സംഘടിപ്പിച്ച ഫെൻസിങ് മത്സരത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ജനറൽ അൽ രിഫാഇയുടെ പരാമർശം. നാഷനൽ ഗാർഡ്സ് ഡെപ്യൂട്ടി ചീഫ് ശൈഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ സ്പോൺസർഷിപ്പിലാണ് മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിൽ അന്താരാഷ്ട്ര പ്രശസ്തരായ കുവൈത്ത് പാരാലിമ്പിക് ഫെൻസറായ താരീഖ് അൽ ഗല്ലാഫും യു.എസ് ഫെൻസറായ റിക്ക് സ്വാഗറും ഏറ്റുമുട്ടി. അൽ ഗല്ലാഫ് 13-15ന് അമേരിക്കൻ ഫെൻസറെ തോൽപിച്ചു. കുവൈത്ത് ഭിന്നശേഷി ക്ലബിന്റെ ഓണററി ചെയർപേഴ്സൻ ശൈഖ സാദ് അൽ അബ്ദുല്ല അൽ ഖലീഫ അസ്സബാഹും യു.എസ് ഷർഷെ ദഫേ ജെയിംസ് ഹോൾട്ട്സ്നൈഡറും മത്സരം കാണാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.