കുവൈത്ത് സിറ്റി: രാജ്യത്തെ തെരുവുനായ് ശല്യം കുറക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ ആരംഭിച്ചു. അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി പ്രത്യേക സ്ഥലത്ത് പാർപ്പിക്കുന്ന പാർപ്പിടം പദ്ധതി നടപ്പാക്കും. ഇതിനായി 10,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് മുനിസിപ്പാലിറ്റിക്ക് അപേക്ഷ നൽകിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിടികൂടുന്ന നായ്ക്കള്‍ക്ക് പ്രതിരോധ വാക്സിൻ നല്കി വന്ധ്യംകരിച്ചതിനുശേഷമാണ് പാര്പ്പിടകേന്ദ്രത്തിലേക്കു മാറ്റുക.
തെരുവുനായ്ക്കളെ നേരിടുന്നതിനായി ഈ മേഖലയില്‍ വിദഗ്ധരായ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതായി അനിമൽ ഹെൽത്ത് ഡയറക്ടർ വലീദ് അൽ ഔദ് നേരത്തേ വ്യക്തമാക്കിയിരുന്നു. വളർത്തുനായ്ക്കളെ ദത്തെടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കും. നായ്ക്കളുടെ പ്രജനനം തടയാൻ ആൺനായ്ക്കളെ വന്ധ്യംകരിക്കും. രണ്ടു വർഷത്തിനുള്ളിൽ പൂർണമായും തെരുവുനായ് പ്രശ്നം പരിഹരിക്കാനാണ് അധികൃതരുടെ ശ്രമം.
വിവിധ മേഖലകളില്‍ നായ്ക്കള്‍ പൊതുനിരത്തുകളില്‍ നിലയുറപ്പിച്ച് ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. അടുത്തിടെ ഒട്ടേറെ പേര്‍ക്കാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സ്കൂള്‍കുട്ടികളെയും കാല്‍നടക്കാരെയും വാഹനങ്ങളില്‍ എത്തുന്നവരെയും പിറകെ ഓടി ആക്രമിക്കുന്നതും പതിവാണ്. അക്രമകാരികളായ തെരുവുനായ്ക്കളെ അടിയന്തരമായി പിടികൂടണമെന്ന് ആവശ്യപ്പെട്ട് റെസിഡന്റ്സ് സംഘടനകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.