കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്രയിൽ 11 ആടുകളെ തെരുവുനായ് കൊന്നു. വില കൂടിയ അപൂർവ ഇനം ആടുകളെയാണ് കടിച്ചുകീറിയത്. വേറെ ഏഴ് വില കൂടിയ വെള്ള ആടുകളെയും ആക്രമിച്ചിട്ടുണ്ട്.
രാത്രിയിൽ കൂടു തകർത്ത് അകത്തുകയറിയാണ് നായ് ആടുകളെ കടിച്ചത്. 3000 ദീനാറിെൻറ നഷ്ടമുണ്ടായതായി ഫാം ഉടമ റാഷിദ് മഹ്ദി അൽ ആസ്മി പറഞ്ഞു. അടുത്ത ദിവസങ്ങളിലായി തെരുവുനായുടെ ശല്യം അധികരിച്ചിട്ടുണ്ട്. ജനങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട് ഇവ. വഫ്രയിലെ മറ്റു ചില ഫാമുകളിലും ആക്രമണമുണ്ടായിട്ടുണ്ട്. അബ്ദലി, കബ്ദ്, സുലൈബിയ തുടങ്ങിയ കാർഷിക മേഖലകളിലും പ്രയാസമുണ്ട്. റെസിഡൻഷ്യൽ ഏരിയകളിലും ശല്യമുണ്ട്. നടവഴികളും തുറന്ന മൈതാനങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയതായി പരാതിയുണ്ട്.
കോവിഡ് നിയന്ത്രണങ്ങളാൽ ആളുകൾ വീട്ടിലിരിക്കേണ്ടി വന്നപ്പോൾ നിരത്തുകളിൽ നായ്ക്കൾക്ക് സ്വൈരവിഹാരമായിരുന്നു. ഇപ്പോൾ ആളുകൾ പുറത്തിറങ്ങുേമ്പാൾ ഭീഷണി നേരിടുന്നു. ചില സ്വദേശികൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന നായ്ക്കളെ പിന്നീട് തെരുവിലേക്ക് ഇറക്കിവിടുന്നതും വീടുകളിൽനിന്ന് ഒാടിപ്പോവുന്നതുമാണ് കുവൈത്തിൽ മുൻകാലത്തെ അപേക്ഷിച്ച് ഇൗ പ്രതിഭാസം വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇവയിൽനിന്ന് പ്രത്യുൽപാദനത്തിലൂടെ വ്യാപനമുണ്ടായി. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾ വഴിയാത്രക്കാർക്ക് ഭീഷണിയായതിനെ തുടർന്ന് കാർഷിക മത്സ്യവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിഷം കുത്തിവെച്ച് കൊല്ലുന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇതിനെതിരെ മൃഗസ്നേഹികൾ സമരത്തിനിറങ്ങി. മാനുഷിക സേവനത്തിനും ദയക്കും പേരുകേട്ട കുവൈത്തിന് ചേരാത്ത പ്രവൃത്തിയാണ് ജന്തുക്കളെ വിഷം കുത്തിവെച്ച് കൊല്ലുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.